Malayalam Short Story Blog
ചില കഥകൾ കേൾക്കുമ്പോൾ നമുക്ക് അതേക്കുറിച്ച് കൂടുതൽ അറിയാൻ തോന്നും. അങ്ങനെ തോന്നിയെങ്കിൽ, നിങ്ങൾ കൂടുതൽ വായിച്ചറിയാൻ വന്നതാണെങ്കിൽ, ഒന്നു വിരലമർത്തിയാൽ മതി. കഥകളുടെ ലോകം നിങ്ങൾക്കായി തുറക്കപ്പെടും
മഴയിൽ നിന്ന് ഓടിക്കയറിവന്നവരേപ്പോലെ ചില കഥാപാത്രങ്ങൾ. പ്രണയത്തിലേയ്ക്കും, വിരഹത്തിലേയ്ക്കും, ഇറങ്ങി നടന്ന ചിലർ. അവർക്കൊപ്പം നടക്കാൻ, നനഞ്ഞിറങ്ങിച്ചെല്ലാൻ അവർ നിങ്ങളെ വിളിക്കുന്നുണ്ട്. ഒന്നു തൊട്ടാൽ ഇറങ്ങിച്ചെല്ലാം, കഥകളിലേയ്ക്ക്.
മാനും മിഴിയും മനുഷ്യരും ഒരു ചതുരത്തിൽ പകർത്തപ്പെടുമ്പോൾ, അവരവിടെയിരുന്ന് കഥകൾ പറയാൻ തുടങ്ങണം. ഇന്നും നാളെയും ആ കഥകൾ ആ ചതുരത്തിനു പുറത്തേ ലോകത്തെ ഓർമിപ്പിച്ചു കൊണ്ടിരിക്കണം. ഒന്നു സ്പർശിച്ചാൽ ചതുരചിത്രങ്ങളിലെ ജീവിതങ്ങൾ കാണാം.
ഞാൻ എന്തു ചെയ്യുമ്പോഴാണോ നീ സന്തോഷമായിരിക്കുക, ഞാൻ അതു ചെയ്യാം. എന്തെന്നാൽ ഒരു പുഞ്ചിരി ലോകം മാറ്റിയേക്കുമത്രേ. ശുഭദിനവും, ശുഭരാത്രിയും, അഘോഷവും, ആനന്ദവും എല്ലാം ആശംസിക്കാൻ ഒരു പുഞ്ചിരി മതി. ആശംസകളറിയിക്കാൻ ഒന്നു തൊട്ടോളൂ.
ചിത്രങ്ങൾ കഥ പറയുമ്പോൾ, ചരിത്രവും വർത്തമാനവും നീയും ഞാനും എല്ലാം കാണുന്നവരുടെ കണ്ണുകളിൽ മാത്രമല്ല, മനസിലും പതിയും. അക്ഷരമാലകളിൽ കൊരുത്തിട്ട ചിത്രങ്ങൾ കാണാൻ ഒന്നു വിരൽ തൊട്ടോളൂ.
ചിലത് നേരം പോക്കുകളാണ്. ചിലതെല്ലാം നേരമെടുത്ത് അറിഞ്ഞതാണ്. നേരമ്പോക്കിനും, നേർക്കാഴ്ചകൾ അറിയാനും, കുറിച്ചു വച്ചതിലൂടെ കണ്ണോടിക്കാൻ തോന്നിയാൽ, വിരൽ തൊടാൻ സംശയിക്കേണ്ട.
ചെറുവഴികൾ, ചെറുനദികൾ, ചെറുകഥകൾ, എല്ലാം വലിയ വഴികളിലേക്കോ മഹാനദികളിലേയ്ക്കോ, നീണ്ടകഥകളിലേയ്ക്കോ ചേരുമെന്ന് കരുതുന്നത് കഥയില്ലായ്മയാണ്. ചെറുതിനുള്ള ഇടങ്ങളിൽ, അവയെല്ലാം നീണ്ടു പോകാതെ ചിലരിലേയ്ക്കും ചിലതിലേയ്ക്കും ചെന്നു ചേരുന്നുണ്ട്.