പ്രണയത്തിലായിരിക്കുമ്പോഴും പ്രണയം അനുഭവിക്കുമ്പോഴും നാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അത് തിരഞ്ഞു കൊണ്ടിരിക്കും.
അനുഭവിക്കുന്നതിന്റെ മാസ്മരികതയെക്കാൾ വലുതെന്തോ ഇനിയും അനുഭവിക്കുവാനുണ്ടെന്ന തോന്നലോ, അതല്ലെങ്കിൽ അനുഭവിക്കുന്ന ആർദ്രവും അനുപമവുമായ ആ വികാരം കൊണ്ടെത്തിക്കുന്ന ലോകത്തിൽ, താൻ താനല്ലാതായി മാറുന്നെന്ന് തിരിച്ചറിയുമ്പോഴുള്ള ജിജ്ഞാസ കൊണ്ടോ ഒരേ ചോദ്യം ആവർത്തിച്ച് കൊണ്ടിരിക്കും.
അതെ, പ്രണയം ആയിരിക്കാം ഈ ലോകത്തിൽ പലതരത്തിൽ പലവട്ടം, പിന്നെയും പിന്നെയും നിർവചിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരു വികാരം.
A graphic designer by profession, having found a hobby in writing and photography. In this blog I would like to share my Short stories & Photographs along with a little information with it.