ദിവ്യതാരം – Christmas Song
“ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം” എന്ന സന്ദേശം പങ്കുവയ്ക്കുന്ന ക്രിസ്തുമസ് രാവിൻ്റെ ആഘോഷ നിറങ്ങളും, വിശ്വാസത്തിന്റെ ഏടുകളിലെ കഥാദൃശ്യങ്ങളും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ക്രിസ്തുമസ് ആൽബം സോങ്ങ് ( Divyatharam – Christmas Song ) ആണ് ‘ദിവ്യതാരം‘ – christmas song.
ക്രിസ്തുമസിനോടനുബന്ധിച്ച് 2025 ഡിസംബർ 1 നാണ് ക്രിസ്തുമസ് വീഡിയോഗാനം Divyatharam YouTubeൽ റിലീസ് ചെയ്തത്.
ഗ്രാഫിക് ഡിസൈനറും, എ ഐ വിഷ്വലൈസറുമായ അനൂപ് ശാന്തകുമാറാണ് ‘ദിവ്യതാരം‘ എന്ന ക്രിസ്തുമസ് ആൽബം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും, എഡിറ്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്തിരിക്കുന്നതും അനൂപ് തന്നെയാണ്.
ക്രിസ്തുമസ് ആഘോഷവും, തിരുപ്പിറവിയുടെ പുണ്യരാവും ദൃശ്യങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്ക് കടന്നു വരുമ്പോൾ, AI സാങ്കേതിക വിദ്യയിൽ ഒരുക്കിയ ഗാനം കാതിൽ നിറയും.
സാങ്കേതികമായി ഏറെ പ്രത്യേകതകൾ ഉള്ള ആൽബമാണ് ‘ദിവ്യതാരം‘ – Christmas Song – ഗാനം ആസ്വദിക്കുന്നവർ ഗായികയെയോ, സംഗീതസംവിധായകനെയോ തിരഞ്ഞ് വീഡിയോ ഡിസ്‌ക്രിപ്‌ഷനിൽ എത്തുമ്പോൾ അതേക്കുറിച്ച് വിശദമായി മനസ്സിലാക്കാനാകും.
‘ദിവ്യതാരം’ – വരികൾ ( Christmas Song Lyrics)
ആയിരം താരകം
പൂത്തൊരാ രാവിൽ
ആരാരം പാടുമൊരു
അമ്മയ്ക്കുണ്ണിയായി
അമ്മയ്ക്കുമ്മയായി
ഉണ്ണി വന്നു…
ഉണ്ണീശോ വന്നു
മിന്നാരം മിന്നാരം
മാനത്തു മിന്നുമായിരം
മുത്തിൽ നിന്നൊരു
മുത്തം മണ്ണിൽ വന്നു
അമ്മതൻ മുത്തായി
നന്മതൻ നാഥനായി
ഉണ്ണീശോ വന്നു
ആരാരം പാടുന്നൊരമ്മ തന്നുണ്ണി
ആയിരത്തിലൊരുവനുണ്ണി
ആയിരം താരകമൊന്നായൊരുണ്ണി
ആയിരം പേർക്കൊരുവനായുണ്ണി
മിന്നാരം മിന്നാരം
മാനത്തു മിന്നുമായിരം
മുത്തിൽ നിന്നൊരു
മുത്തം മണ്ണിൽ വന്നു
അമ്മതൻ മുത്തായി
നന്മതൻ നാഥനായി
ഉണ്ണീശോ വന്നു
(രചന, സാക്ഷാത്കാരം: അനൂപ് ശാന്തകുമാർ)
