Aanandam – Malayalam Ai Song
എ ഐ സാങ്കേതികവിദ്യയുടെ സഹായത്താൽ നിർമിച്ച മലയാളത്തിലെ ശ്രദ്ധ നേടിയ ആഘോഷ ആൽബം ഗാനമാണ് ( Malayalam Ai Song ) ‘ആനന്ദം’. അനൂപ് ശാന്തകുമാർ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ഗാനത്തിലെ ദൃശ്യങ്ങളും സംഗീതവും പൂർണമായും എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഒരു ഡാൻസ് ബാറിൽ നടക്കുന്ന ആഘോഷമാണ് ‘ആനന്ദം’ എന്ന മൂന്ന് മിനുട്ട് ദൈർഘ്യമുള്ള ആൽബത്തിന്റെ ഉള്ളടക്കം. ദൃശ്യങ്ങളിൽ കാണുന്ന കഥാപാത്രങ്ങൾ ഒന്നും യാഥാർത്ഥത്തിൽ ഉള്ളതല്ല. എല്ലാം എ ഐ നിർമിതം. ഛായാഗ്രാഹകരോ, മേക്ക് അപ് ആർട്ടിസ്റ്റുകളോ പോലുള്ള സാങ്കേതികപ്രവർത്തകരുടെ സഹായമില്ലാതെ പൂർമായി എ ഐ ഉപയോഗിച്ചാണ് ഓരോ ഫ്രെയിമും സൃഷ്ടിച്ചിരിക്കുന്നത്.
അനൂപ് ശാന്തകുമാറിന്റെ വരികൾക്ക് ഈണവും ശബ്ദവും നൽകിയിരിക്കുന്നത് സുനോ എന്ന എ ഐ ആപ്പ് ആണ്. സംഗീതം സൃഷ്ടിക്കുന്നതിൽ ഇന്ന് ലോകത്ത് ഏറ്റവും ജനപ്രിയമായ എ ഐ ടൂളുകളിൽ ഒന്നാണ് സുനോ. ദൃശ്യങ്ങളാകട്ടേ ക്ലിംഗ് എന്ന എ ഐ ആപ്പ് ഉപയോഗിച്ച് നിർമിച്ചിരിക്കുന്നു. മികച്ച രീതിയിൽ വീഡിയോ ദൃശ്യങ്ങൾ സൃഷ്ടിക്കുന്നതിൽ നിലവിൽ ലോകത്തുള്ള ഏറ്റവും മികച്ച എ ഐ ആപ്പ് ആണ് ക്ളിംഗ്.
2025 ഫെബ്രുവരി 18 ന് യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സൊഷ്യൽ മീഡിയകൾ വഴി ‘ആനന്ദം’ പ്രേക്ഷകരിലേക്കെത്തി.
‘ആനന്ദം’ എന്ന ഈ സംഗീത ആൽബം ഒരു തരത്തിലും ലഹരി ഉപയോഗത്തെയോ, അക്രമങ്ങളെ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെയോ, പ്രോത്സാഹിപ്പിക്കുന്നതല്ല. ഇത് വിനോദോപാദിയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ടത് മാത്രമാണ്.