ഓണപ്പൂ തുമ്പപ്പൂ – ഓണം സോങ്ങ്
ഓണത്തിൻ്റെ നിറമുള്ള ദൃശ്യങ്ങൾ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഓണം ആൽബം സോങ്ങ് ( Onam Song )ആണ് ‘ഓണപ്പൂ തുമ്പപ്പൂ‘. ഓണാഘോഷത്തോടനുബന്ധിച്ച് 2025 ആഗസ്ററ് 29 നാണ് വീഡിയോഗാനം YouTubeൽ റിലീസ് ചെയ്തത്.
ഗ്രാഫിക് ഡിസൈനറും, എ ഐ വിഷ്വലൈസറുമായ അനൂപ് ശാന്തകുമാറാണ് ‘ഓണപ്പൂ തുമ്പപ്പൂ‘ ആൽബം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും, എഡിറ്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്തിരിക്കുന്നതും അനൂപ് തന്നെയാണ്.
പുലിയും പുലിക്കളിയും കുമ്മാട്ടിയും നിറമുള്ള ഓണത്തിന്റെ ഓർമകളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് കടന്നു വരുമ്പോൾ, മാറിയ ഓണക്കാലത്തിൻ്റെ, ഓണാഘോഷത്തിൻ്റെ താളം നിറഞ്ഞ ഗാനം കാതിൽ നിറയും.
സാങ്കേതികമായി ഏറെ പ്രത്യേകതകൾ ഉള്ള ആൽബമാണ് ‘ഓണപ്പൂ തുമ്പപ്പൂ‘ – Onam Song – ഗാനം ആസ്വദിക്കുന്നവർ ഗായികയെയോ, സംഗീതസംവിധായകനെയോ തിരഞ്ഞ് വീഡിയോ ഡിസ്‌ക്രിപ്‌ഷനിൽ എത്തുമ്പോൾ അതേക്കുറിച്ച് വിശദമായി മനസ്സിലാക്കാനാകും.