ഷോർട്ട് ഫിലിം കാണിച്ചു തരാട്ടോ
സ്ത്രീ പുരുഷ സൗഹൃദങ്ങളിലെ കാപട്യവും, സ്ത്രീ സൗഹൃദങ്ങളോടുള്ള പുരുഷസമീപനവും സരസമായി അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രമാണ് (Malayalam short film) ‘ഷോർട്ട് ഫിലിം കാണിച്ചു തരാട്ടോ – ബൈ കള്ളൻ, കല്യാണി, കാമുകൻ’.
ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും ദാരിദ്രമില്ലാത്ത ലോകത്ത്, പണ വിനിമയത്തിൽ ബാക്കി നൽകേണ്ട ചില്ലറ ഇല്ലാതാകുമ്പോൾ മനുഷ്യ ബന്ധങ്ങൾക്കിടയിലുണ്ടാകുന്ന ‘രസ – തന്ത്ര’ ങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
സൂപ്പർ മാർക്കറ്റ് ഉടമയായ ജോ എന്ന കാമുകൻ, കുസൃതി നിറഞ്ഞ കള്ളത്തരം കൊണ്ട് കള്ളനായ ജോയുടെ സുഹൃത്ത് ഭാസി, പ്രവാസിയുടെ ഭാര്യയായ കല്യാണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചുറ്റുപാടും നമ്മളെല്ലാവരും സദാ കണ്ടു മുട്ടുന്ന സാധാരണ മനുഷ്യരാണ് ചിത്രത്തിലെ ഓരോ കഥാപാത്രവും.
2016 ജനുവരി 17 ന് ചിത്രം YouTube ലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി.
Cast & Crew
Director & Editor: Anoop Santhakumar
Camera: Ajai Devaraj
Assistant Director: Abhinav Vijayan
Production controller: Siby
Music, Background Score & Audiography: Abhijith Unni
Vocals: Chimmu Jayakumar, Abhijith
Recordist: Simon (Dreamz Studio)
Narration: Benny
Dubbing: Revathy
Art: Abhi and Anu
Camera Assistant: Basil and Sooraj
Location: City Bazar, Adivadu
Studio: Celesta Creations, Kothamangalam
Cast
Jo / joppan: Basil
Friend (bhasi): Basil thomas
House wife (Kalyani): lorain Reynolds
Sales girl (Nandini) : Malavika
Cameo: Alka
God father: Siby N